സഹകരണ സംഘം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു സന്തോഷവാര്‍ത്ത!

single-img
4 August 2017

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളിലെയും എല്ലാവിഭാഗം ജീവനക്കാരുടെയും പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇത് യഥാക്രമം 1500, 2000 ആയിരുന്നു. സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിരുന്ന 5 ശതമാനം ക്ഷാമബത്ത 7 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ടു വിഭാഗങ്ങളിലെയും കുടുംബ പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് 1000 ഉം ജില്ലാസംസ്ഥാന ബാങ്കുകളില്‍ 1500 ഉം ആയിരുന്നു. പെന്‍ഷണര്‍ മരണപ്പെട്ടാല്‍ ആശ്രിതപെന്‍ഷന്‍ 50 ശതമാനമായിരുന്നു നല്‍കിവന്നത്.

എന്നാല്‍ പെന്‍ഷണര്‍ മരണപ്പെട്ട് 7 വര്‍ഷം കഴിയും വരെയോ, അല്ലെങ്കില്‍ ആശ്രിതര്‍ക്ക് 65 വയസ് തികയുംവരെയോ (ആദ്യം എത്തുന്നത് അനുസരിച്ച്) മുഴുവന്‍ പെന്‍ഷനും നല്‍കാനും തീരുമാനിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് 50 ശതമാനമാവും.