ദിലീപിന്റെ സഹോദരിയെ പൊലീസ് ചോദ്യം ചെയ്യും

single-img
4 August 2017

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരിയെ പൊലീസ് ചോദ്യം ചെയ്യും. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുക. വിഷ്ണുവില്‍ നിന്നും കത്ത് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചതായി അപ്പുണ്ണി മൊഴിനല്‍കിയിട്ടുണ്ട്. സഹോദരിയുടെ ഫോണില്‍ സംസാരിച്ചത് ദിലീപായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് സഹോദരിയെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരി ഭര്‍ത്താവിനേയും മറ്റുചില ബന്ധുക്കളേയും ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനിയും അപ്പുണ്ണിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു. പള്‍സര്‍ സുനി അപ്പുണ്ണിയെ ഫോണില്‍ വിളിക്കുമ്പോഴെല്ലാം ദിലീപും അടുത്തുണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. അതേസമയം കേസില്‍ 30 ദിവസത്തിനിടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.