അര്‍ണബ് ഗോസ്വാമിക്ക് ഹൈക്കോടതി നോട്ടീസ്

single-img
4 August 2017

അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ചാനലിനും എതിരായി ശശിതരൂര്‍ എം പി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ചാനലിനും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

നിശബ്ദമായി ഇരിക്കാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്നും കോടതി അര്‍ണബ് ഗോസ്വാമിയോട് ആവശ്യപ്പെട്ടു. തരൂരിന്റെ മുന്‍ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കും വരെ തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് തരൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വാദം തുടരും.