ദിലീപിന് വേണ്ടി വാദിക്കാന്‍ അഡ്വ: ബി.രാമന്‍പിള്ള എത്തും: തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കിയേക്കും

single-img
4 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി വാദിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ ജി.രാമന്‍പിള്ള എത്തുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് ഇന്നലെ രാമന്‍പിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച വക്കാലത്തില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ അഭിഭാഷകന്‍ കേസ് ഏറ്റെടുത്ത ശേഷം വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. ഇതും പരാജയപ്പെട്ടാല്‍ മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്. അഡ്വ. രാംകുമാര്‍ ആയിരുന്നു നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍.