“മരിച്ചാലും ആധാര്‍”: മരണ സര്‍ട്ടിഫിക്കറ്റിനും കേന്ദ്രം ആധാര്‍ നിര്‍ബന്ധമാക്കി

single-img
4 August 2017

മരണം രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കറ്റിനായി ആധാര്‍ നമ്പര്‍ നല്‍കണം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

ജമ്മു കശ്മീര്‍, അസം, മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്നും ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള തീയ്യതി പിന്നീട് പ്രഖ്യാപിക്കും.