ഹൈബി ഈഡന്‍ പൈസ ചോദിച്ചു; സച്ചിന്‍ 25 ലക്ഷം നല്‍കി

single-img
3 August 2017

ന്യൂഡല്‍ഹി: കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സഹായം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റില്‍ എക്‌സ് റേ യൂണിറ്റിനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ എംപി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് അറിയിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.