ഓണാവധി 12 ദിവസം കിട്ടും: എങ്ങനെയന്നല്ലേ…

single-img
3 August 2017

തിരുവനന്തപുരം: ഇത്തവണ ഓണാവധി കലക്കും. ഓണക്കാലത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ ആദ്യവാരം സംസ്ഥാനത്തു കൂട്ട അവധി ദിനങ്ങളാണ്. സെപ്റ്റംബര്‍ ഒന്നിനു വെള്ളിയാഴ്ച ഈദുല്‍ അസ്ഹ പ്രമാണിച്ച് അവധിയാണ്. മൂന്നിനു ഞായര്‍, നാലിനു തിരുവോണം, അഞ്ചിനു മൂന്നാം ഓണം, ആറിനു ശ്രീനാരായണഗുരു ജയന്തി, ഒന്‍പതിനു രണ്ടാം ശനി, 10 ഞായര്‍, 12 ശ്രീകൃഷ്ണ ജയന്തി. രണ്ട്, ഏഴ്, എട്ട്, 11 തീയതികളില്‍ അവധിയെടുക്കുന്നവര്‍ക്ക് ഒന്നു മുതല്‍ 12 വരെ തുടര്‍ച്ചയായി അവധി ലഭിക്കും.