‘കല്യാണരാമന്‍’ ദിലീപിന്റെ ആദ്യ ഭാര്യ ആരെന്നറിയാമോ ?

single-img
3 August 2017

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഗൂഡാലോചനയിലെ പ്രധാനപ്രതി ദിലീപ്, കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായുള്ള വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്.

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്നതിനിടെ ബന്ധുവുമായി പ്രണയത്തിലായി. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള ആദ്യാവസരം കിട്ടുന്നത്. തുടര്‍ന്ന് മഞ്ജു വാര്യരുമായി അടുപ്പത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതിയെ ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് ദിലീപ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് അറിവ്. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് വിവരം. യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ മേഖലയിലെ പലര്‍ക്കും ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.

വിവാഹത്തിന് സാക്ഷികളായി നിന്നവരയെും, വിവാഹത്തിന് മുന്‍കൈയെടുത്ത മിമിക്രി രംഗത്തെ ദിലീപിന്റെ സുഹൃത്തുക്കളുടെ പക്കല്‍നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ഊര്‍ജിതമാക്കി.

ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.

ദിലീപിന്റെ വ്യക്തിജീവിതം എങ്ങനെയാണെന്നത് പൊലീസിന് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു മാസം മുന്‍പാണ് ദിലീപ് മഞ്ജു വാര്യര്‍ക്ക് മുന്‍പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇതിന്റെ രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ്.