ഈ മോഷണശ്രമം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും

single-img
3 August 2017

റുമാനിയന്‍ സ്വദേശികളായ അഞ്ച് യുവാക്കളുടെ മോഷണ ദൃശ്യം ആരും കണ്ടിരുന്നു പോകും. ഹൈവേയില്‍ക്കൂടി 70 കിലോമീറ്ററിലേറെ സ്പീഡില്‍ പായുന്ന ട്രക്ക്. അതിനു പുറകെ ചീറിപാഞ്ഞെത്തിയ കാറിലിരുന്നായിരുന്നു അതിസാഹസികമായ മോഷണ ശ്രമം.

കാറിന്റെ സണ്‍റൂഫില്‍ കൂടി പുറത്തുവന്ന യുവാക്കളിലൊരാള്‍ ബോണറ്റില്‍ ചെരിഞ്ഞിരുന്ന് സാഹസികമായ ശ്രമത്തിന് ശേഷം കാര്‍ഗോ വാനിന്റെ പൂട്ട് തുറന്ന് ഐ ഫോണുകള്‍ കവര്‍ന്നെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ ശ്രമം പാളി.

യുവാക്കളുടെ മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നൈറ്റ് വിഷന്‍ റെക്കോഡിങ്ങ് സംവിധാനമുള്ള പെട്രോളിങ്ങ് ഹെലികോപ്റ്ററില്‍ നിന്നാണ് പൊലീസിന് ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സെന്‍ട്രല്‍ നെതര്‍ലന്റ്‌സിലെ ഹോളിഡേ പാര്‍ക്കില്‍ നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.