ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജുവിനും കാവ്യയ്ക്കും അറിയാമായിരുന്നോ ?

single-img
3 August 2017

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഗൂഡാലോചനയിലെ പ്രധാനപ്രതി ദിലീപ്, കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായുള്ള വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇതിനു പിന്നാലെ ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജുവിനും കാവ്യയ്ക്കും അറിയാമായിരുന്നോ എന്ന അന്വേഷണത്തിലായിരുന്നു പലരും. എന്നാല്‍ ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച്  മഞ്ജുവിനും,  കാവ്യയ്ക്കും അറിയില്ലായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്നതിനിടെയാണ് ബന്ധുവുമായി ദിലീപ് പ്രണയത്തിലായത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ബന്ധുക്കളെപ്പോലും അറിയിക്കാതെയാണ് ദിലീപ് അമ്മാവന്റെ മകളെ വിവാഹം കഴിച്ചത്.

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് സിനിമയില്‍ എത്തിയ ദിലീപ് മഞ്ജു വാര്യരുമായി പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതിയെ ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് ദിലീപ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് അറിവ്. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. കുടുംബസമേതമാണ് ഇവര്‍ ഗള്‍ഫില്‍ കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ വ്യക്തിജീവിതം എങ്ങനെയാണെന്നത് പൊലീസിന് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു മാസം മുന്‍പാണ് ദിലീപ് മഞ്ജു വാര്യര്‍ക്ക് മുന്‍പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇതിന്റെ രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ്.