ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം: കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യത

single-img
3 August 2017

സംസ്ഥാനത്ത് കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പലഭാഗത്തും കോളറ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണങ്ങള്‍ കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട് അഞ്ച് കോളറ ബാധിതരെ കണ്ടെത്തി. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിനെ കോളറ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിഎംഒ മാര്‍ക്കും ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.