സനാ: യെമന്‍ പൌരനായ ഭര്‍ത്താവിനെ മലയാളി നഴ്‌സ് വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ (28)യാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി ചാക്കില്‍ നിറച്ചത്. യെമനിലെ അല്‍ദെയ്ദിലാണ് സംഭവം.
ഇവരുടെ താമസസ്ഥലത്തെ ജല സംഭരണിയില്‍നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. സംഭവശേഷം കാണാതായ നിമിഷയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.