ന്യൂസ് റൂമില്‍ പാമ്പ്: വാര്‍ത്താവതരണം മുടങ്ങാതിരിക്കാന്‍ ജീവനക്കാരിയുടെ ഇടപെടല്‍

single-img
2 August 2017

സിഡ്‌നി: വാര്‍ത്താ പ്രക്ഷേപണത്തിനും ചാനലിനും ഭീഷണി സൃഷ്ടിച്ചു കൊണ്ട് ന്യൂസ് റൂമില്‍ കയറിയ പാമ്പിനെ ധൈര്യം കൊണ്ട് നേരിട്ട ജീവനക്കാരിയുടെ വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ചാനലിലാണ് സംഭവം. എഡിറ്റിങ് സ്യൂട്ടിലെ കമ്പ്യൂട്ടര്‍ വയറുകള്‍ക്കിടയില്‍ പതിയിരുന്ന പാമ്പിനെ കാമറാമാനാണ് ആദ്യം കാണുന്നത്.

അന്നേ ദിവസത്തെ വാര്‍ത്താ സംപ്രേഷണത്തെ കുറച്ചു നേരത്തെക്കെങ്കിലും തടസ്സപ്പെടുത്തുന്ന കടുത്ത ഭീഷണിയായിരുന്നു പാമ്പിന്റെ സാന്നിധ്യം. പക്ഷെ ചാനലിലെ തന്നെ ഒരു ജീവനക്കാരി വന്ന് പാമ്പിനെ കൈ കൊണ്ടെടുത്ത് കവറിലിടുന്ന ദൃശ്യം സഹപ്രവര്‍ത്തകരെ മാത്രമല്ല ആ ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ കണ്ട എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ സ്തബ്ദരാക്കുക തന്നെ ചെയ്തു. രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ കൈകാര്യം ചെയ്ത് ശീലമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലാണ് ജീവനക്കാരി ഒരു കമ്പിയും കവറും ഉപയോഗിച്ച് കീഴടക്കിയത്.

 

https://www.facebook.com/9NewsDarwin/videos/vb.202953729743607/1511451748893792/?type=2&theater