അന്യമതസ്ഥയെ പ്രേമിച്ചുവെന്ന കുറ്റത്തിന് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം നഗ്നനാക്കി മര്‍ദ്ദിച്ചു

single-img
2 August 2017

ജാര്‍ഖണ്ഡ്: അന്യമതസ്ഥയായ യുവതിയെ പ്രേമിച്ച കുറ്റത്തിന് യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. പെണ്‍കുട്ടിയോടൊപ്പം യുവാവിനെ കണ്ടതോടെയാണ് നിയന്ത്രണം വിട്ട ആള്‍കൂട്ടം സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചത്. വിവസ്ത്രനാക്കിയായിരുന്നു മര്‍ദ്ദനം. സംഭവ ദിവസം പ്രഗ്യ ഓഫീസില്‍ ജോലി ചെയ്യുന്ന ഷാക്കീറിനെ യുവതിയോടൊപ്പം ചിലര്‍ കാണാനിടയായി.

വാര്‍ത്ത പരന്നതോടെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന ഷാക്കീറിനെ മാര്‍ക്കറ്റിലെത്തിച്ച് വിവസ്ത്രനാക്കി ആള്‍ക്കൂട്ടം തല്ലിച്ചതക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഏറെ ബലംപ്രയോഗിച്ചാണ് ഇയാളെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാക്കീറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദ്ദനത്തില്‍ ഷാക്കീറിന്റെ ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസട്രര്‍ ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.