കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി

single-img
2 August 2017

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്​ആർടിസിയിലെ സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി.കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് എം​​​പ്ലോ​​​യീ​​​സ് സം​​​ഘവും പ​​​ണി​​​മു​​​ട​​​ക്കി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്.

ശ​​​മ്പ​​​ളം മു​​​ട​​​ങ്ങാ​​​തെ ന​​​ല്‍​കു​​​ക, പെ​​​ന്‍​ഷ​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക, ഡ്യൂ​​​ട്ടി പ​​​രി​​​ഷ്‌​​​ക​​​ര​​​ണം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, പി​​​രി​​​ച്ചു​​​വി​​​ട്ട താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത്. പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ര്‍​ധ​​​രാ​​​ത്രി വ​​​രെ തു​​​ട​​​രും.

സമരം നേരിടാന്‍ കെ എസ് ആര്‍ ടി സി എം ഡി മെമ്മോറാണ്ടം പുറത്തിറക്കി. അവധിയെടുക്കുന്നത് ഡയസ് നോണ് ആയി പരിഗണിച്ച് സമര ദിവസത്തെ ശമ്പളം റദ്ദാക്കും.സിവില്‍‌ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ഉദ്യോഗസ്ഥര്‍ക്കും അവധി നല്‍കില്ല.

ജോലിക്ക് ഹാജരാകാത്ത എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടും. കാന്‍റീന്‍ നടത്തിപ്പുകാര്‍ സമരത്തില്‍ പങ്കെടുത്താൽ ലൈസന്സ് റദ്ദാക്കും. ഈ കാന്‍റീന്‍ ഉടമയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മെമ്മോറാണ്ടം മുന്നറിയിപ്പ് നല്‍കുന്നു. കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണ് സമരം പ്രഖ്യാപിച്ച യൂണിയനുകളില്‌ പ്രവര്‍ത്തിക്കുന്നത്.