കൊച്ചിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചു

single-img
2 August 2017

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിനെ സാരമായ പരുക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈകളിലും പൊള്ളലേറ്റ കുഞ്ഞ് ചികിത്സയിലാണ്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. തന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണു കുഞ്ഞിനെ ഉപദ്രവിച്ചതെന്നു കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവശേഷം ഇരുവരും ഒളിവില്‍ പോയതായും പോലീസ് അറിയിച്ചു.