ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
2 August 2017

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യ നില തൃപ്തികരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും, പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിയ്ക്ക് അനുകൂലമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഈ ഘട്ടത്തില്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.