മുന്‍ കാമുകി ശല്യമായി: പുതിയ കാമുകിയുടെ സഹായത്തോടെ യുവാവ് യുവതിയെ വെട്ടിനുറുക്കി ഫ്രീസറില്‍ കേറ്റി

single-img
2 August 2017

കാമാന്ധത ബാധിച്ച പ്രണയം യുവാവിനെ പ്രേരിപ്പിച്ചത് മുന്‍കാമുകിയുടെ ജീവനെടുക്കാനുള്ള നിഷ്ഠൂരമായ തീരുമാനത്തിലേക്ക്. അമേരിക്കയിലാണ് സംഭവം. പുതിയ കാമുകിയെ കിട്ടിയതോടെ യുവാവ് മുന്‍കാമുകിയെ വെട്ടിനുറുക്കി ഫ്രീസറില്‍ വെയ്്ക്കുകയായിരുന്നു. കാമുകിയുടെ ജീവനെടുക്കാന്‍ യുവാവിനൊപ്പം കൂട്ടുനിന്നതാകട്ടെ പുതിയ കാമുകിയും.

വളരെ ആസൂത്രിതമായായിരുന്നു കൊലപാതകം. ഫ്‌ളാറ്റിലെത്തിയ മുന്‍കാമുകിയെ പ്രണയം നടിച്ച് വശീകരിച്ച് കൊലനടത്തുകയായിരുന്നു. സംഭവത്തില്‍ ഒഹായോ സ്വദേശികളായ അര്‍ടുറോ നോവാ, കാതറീന ലൈതോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ നിന്ന് സമീപവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്ത് പോലീസിനെ അറിയിച്ചത്. ഫെബ്രുവരി മുതല്‍ അര്‍ടുറോയുടെ കാമുകിയായ ഷാനോണ്‍ ഗ്രാവെസിനെ കാണാതായിരുന്നു.

മൃതദേഹം മുറിച്ച് കഷ്‌ണങ്ങളാക്കി നിരവധി കവറുകളിലാക്കിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ള മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.