‘മിസ്റ്റര്‍ ദിലീപ് നമുക്ക് വീണ്ടും കാണാം’; സെന്‍ട്രല്‍ ജയിലിലെ വിദേശ തടവുകാരന്റെ വാക്കുകള്‍ അറംപറ്റിയപ്പോള്‍!

single-img
2 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതിയടക്കം ജാമ്യം നിരസിച്ചതോടെ താരത്തിന്റെ കാരാഗൃഹവാസം ഉടനെയൊന്നും അവസാനിക്കില്ലെന്നാണ് സൂചന. ഇതിനിടയില്‍ ദിലീപിന് ഒരു വിദേശി കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപ് വിദേശിയായ ഒരു തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയത്. അവിടെവെച്ച് ഇയാള്‍ അല്‍പ്പ നേരം നടനോട് സംസാരിക്കുകയും ചെയ്തു.

സംസാരം കഴിഞ്ഞു പിരിയുന്ന നേരത്ത് ‘മിസ്റ്റര്‍ ദിലീപ് നമുക്ക് ഇനിയും കാണാം’ എന്നാണ് അയാള്‍ പറഞ്ഞത്. ഈ വാക്കിപ്പോള്‍ അറംപറ്റിയിരിക്കുകയാണെന്നാണ് സോഷ്യല്‍മീഡിയയിലെ സംസാരം.

ഇതിനെതിരെ നിരവധി രസകരമായ പ്രതികരണങ്ങളും പ്രചരിക്കുന്നുണ്ട്. വാക്കുകള്‍ക്ക് ഇത്രയും ശക്തിയുള്ള ഇയാളെ അതിര്‍ത്തിയില്‍ പാകിസ്താന്റെയും ചൈനയുടെയും സേനകളെ നേരിടാന്‍ നിയോഗിക്കണമെന്നാണ് ചിലരുടെ പ്രതികരണം. പക്ഷേ ആ തടവുകാരന്‍ ആരാണെന്നത് ഇപ്പോഴും വ്യക്തമല്ല.