ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടിയെ കയറിപ്പിടിക്കാന്‍ ശ്രമം: നടന്റെ മുഖത്തടിച്ച് നടിയുടെ മറുപടി

single-img
2 August 2017

മനോഹരി എന്ന ഗാനത്തില്‍ പ്രഭാസിനൊപ്പം ആടി പാടുന്ന സ്‌കാര്‍ലെറ്റിനെ മറക്കാന്‍ അത്രവേഗമൊന്നും ആര്‍ക്കും കഴിയില്ല. ഐറ്റം നമ്പര്‍ പാട്ടുകളിലെ സ്ഥിരം സാന്നിധ്യമായ സ്‌കാര്‍ലെറ്റിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചിത്രീകരണവേളയില്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ച നടന്റെ കരണത്തടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ് ‘ എന്ന ചിത്രീകരണ വേളയിലാണ് സംഭവം.

ഐറ്റം ഗാനരംഗത്ത് നടിയോടൊപ്പം ആടിപാടാനൊരുങ്ങിയ നടന്‍ ഉമാകാന്ത് സ്‌കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. മുടിയില്‍ തൊടാന്‍ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട സ്‌കാര്‍ലെറ്റ് ഉമാകാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന സഹപ്രവര്‍ത്തകരോട് സ്‌കാര്‍ലെറ്റ് തന്നെ കാര്യം വിശദീകരിക്കുകയായിരുന്നു. സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കി. നടന്‍ മാപ്പ് പറയാത്ത പക്ഷം വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=dBOkzi2Csak