ട്രാക്ടര്‍ ഡ്രൈവറുടെ സാഹസിക പ്രകടനം വൈറലാകുന്നു

single-img
1 August 2017


അതിസാഹസികമെന്നു തന്നെ പറയാം. സിനിമയില്‍ തന്നെ ഇത്തരം രംഗങ്ങള്‍ നെഞ്ചിടിപ്പോടെ നോക്കി കണ്ടവര്‍ ഇത് നേരില്‍ അനുഭവിച്ചപ്പോള്‍ എന്തായിരിക്കും അവസ്ഥ. ലണ്ടനിലാണ് സംഭവം. ആളുകളുമായി വരികയായിരുന്ന ട്രക്ക് ഡ്രൈവര്‍ ട്രെയിന്‍ വരുന്നുണ്ട് എന്ന മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പായുകയായിരുന്നു.

ദ്രുതഗതിയില്‍ പാഞ്ഞെത്തിയ ട്രെയിനിനെ സെക്കന്റുകള്‍ കൊണ്ട് മറികടന്നാണ് ട്രക്ക് ഡ്രൈവര്‍ തന്റെയും കൂടെയുള്ളവരുടെയും ജീവന്‍ രക്ഷിച്ചത്. ഭയചകിതരായി മരണത്തെ മുന്നില്‍ കണ്ട് ട്രക്കിനുള്ളിലുണ്ടായിരുന്നവര്‍ ഡ്രൈവറെ എത്രമാത്രം ശപിച്ചിട്ടുണ്ടാവുമെന്ന് അറിയില്ല. അപകട സാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെങ്കിലും കാണുന്നവര്‍ കാണുന്നവര്‍ ട്രക്ക് ഡ്രൈവറുടെ ധൈര്യത്തെ തെല്ലൊന്നുമല്ല പുകഴ്ത്തുന്നത്.