നാക്കിന് ലൈസന്‍സില്ലെന്നറിയാം; പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുതെന്ന് സയനോര

single-img
1 August 2017

അക്രമത്തിനിരയായ നടിയെ അധിക്ഷേപിച്ച് സംസാരിച്ച പിസി ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി ഗായിക സയനോര. പിസിയുടെ നാവിന് ലൈസന്‍സില്ലെന്നറിയാമെന്നും എങ്കിലും അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലൊരു പ്രവണതയല്ലെന്നും സയനോര ഫേസ്ബുക്കില്‍ കുറിച്ചു.

ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ എങ്കിലും വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയ്ക്ക് ഉപദേശം നല്‍കി.

ആക്രമണത്തിനിരയായ നടി പിറ്റേദിവസം എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം പി സി രംഗത്തെത്തിയിരുന്നു. നടി ഏത് ആശുപത്രിയിലാണ് പോയതെന്ന് വെളിപ്പെടുത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പുരുഷ പീഡനമാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. പിസി ജോര്‍ജിനെ വിമര്‍ശിച്ച് നടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു.