കൊച്ചിയില്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വീട്ടമ്മ കടിച്ചെടുത്തു: ഓടിരക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് ഇങ്ങനെ

single-img
1 August 2017

കൊച്ചി: അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കീഴ്‌പ്പെടുത്തിയത് എങ്ങനെയെന്നറിയണ്ടേ. ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിനെ നാവ് കടിച്ചെടുത്താണ് യുവതി പണികൊടുത്തത്.

വൈപ്പിന്‍ ഞാറയ്ക്കലിലാണ് സംഭവം. അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകി കിടക്കാന്‍ ഒരുങ്ങിയ വീട്ടമ്മയെ ഇയാള്‍ പെട്ടെന്ന് പിന്നില്‍ നിന്നും കടന്നു പിടിക്കുകയും ചുംബിക്കുകയും ആയിരുന്നു.

ആളാരെന്ന് വ്യക്തമാകുന്നതിനും മുമ്പ് ആക്രമിക്കപ്പെട്ടെങ്കിലും എതിരാളിയുടെ നാക്ക് വീട്ടമ്മ കടിച്ചുമുറിച്ചു. വേദന കൊണ്ടു പുളഞ്ഞ യുവാവ് വീട്ടമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. മുറിഞ്ഞു കിട്ടിയ നാവിന്റെ ഭാഗവുമായി വീട്ടമ്മ പിറ്റേന്ന്  ഞാറയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു.

പക്ഷെ അവിടെ തീരുന്നില്ല പ്രശ്‌നം. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഏറെ വലഞ്ഞു. ആളെ വ്യക്തമാകാതെ കുഴഞ്ഞ പോലീസ് പിറ്റേന്ന് നാവ് മുറിഞ്ഞതിന് ചികിത്സ തേടിയവരുടെ വിവരം തപ്പി സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ചെന്ന് പോലീസ് നാവ് മുറിഞ്ഞ് ചികിത്സനേടിയ ആളുടെ വിവരവും മേല്‍വിലാസവും കണ്ടെത്തിയ ശേഷം യുവാവിനെ കയ്യോടെ പൊക്കുകയായിരുന്നു.

യുവതിയുടെ അയല്‍ക്കാരന്‍ തന്നെയായിരുന്നു പ്രതി. യുവതിയുടെ ആക്രമണത്തില്‍ മുറിവേറ്റ യുവാവ് പാലക്കാട് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു പോയത്. ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞ പ്രതി അബദ്ധം പറ്റിയതാണെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗക്കേസ് എടുത്തു.