നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍ നിന്ന് ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി

single-img
1 August 2017


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും. ഐജിയായിരുന്ന ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന് ഹെഡ്ക്വാട്ടേഴ്‌സ് ഐജിയായി മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നത്. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. എ ഹേമചന്ദ്രനെ ക്രൈം ബ്രാഞ്ച് മേധാവിയാകും. ടോമിന്‍ തച്ചങ്കരിക്ക് പകരം ആനന്ദകൃഷ്ണന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയാവും. സുരേന്ദ്രനാണ് പുതിയ ആലപ്പുഴ എസ്പി.

ദിനേന്ദ്രകശ്യാപിനെ പോലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു. വിനോദ് കുമാറിന് അഭ്യന്തരസുരക്ഷയുടെ ചുമതല. ബി.അശോക് കൊല്ലം റൂറല്‍ എസ്.പിയാവും. രാഹുല്‍ ആര്‍ നായരെ തൃശ്ശൂര്‍ കമ്മീണറായും വയനാട് എസ്പിയായി അരുള്‍ ബി കൃഷണയേയും നിയമിച്ചു. യതീഷ് ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്പിയാവും.