ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി: ‘അപ്പുണ്ണിയെ ഇതുവരെ പ്രതിയാക്കിയിട്ടില്ല’

single-img
1 August 2017

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. അപ്പുണ്ണിയെ ഇതുവരെ പ്രതിയാക്കിയിട്ടില്ല.

അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതൊക്കെ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു എസ്.പിയുടെ മറുപടി. അപ്പുണ്ണിയെ ചോദ്യം ചെയ്ത് ആവശ്യമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നും എസ്.പി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാമാധവനെയും അമ്മ ശ്യാമളെയെയും വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചില്ല. അന്വേഷണ സംഘം ആലോചിച്ച് ഇക്കാര്യത്തിലെല്ലാം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു