‘കടക്ക് പുറത്ത്’: മുഖ്യമന്ത്രിയുടെ ആക്രോശം ആഘോഷിച്ച് ട്രോളന്മാര്‍

single-img
31 July 2017

സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി ആക്രോശിച്ചത് സോഷ്യല്‍ മീഡിയയില്‍ ‘എടുത്തിട്ടലക്കി’ ട്രോളന്മാര്‍.

ഇവരെ (മാധ്യമപ്രവര്‍ത്തകരെ) ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മസ്‌കറ്റ് ഹോട്ടലിന്റെ മാനേജരോടു ആരാഞ്ഞശേഷമാണ്, കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്.

മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രതികരണം ആയിരുന്നില്ല ഇതെന്ന് സോഷ്യല്‍ മീഡിയ രൂക്ഷമായി ഇതിനോട് പ്രതികരിക്കുന്നു. കിട്ടിയ അവസരത്തില്‍ കുമ്മനം രാജശേഖരനെ ട്രോളാനും ചിലര്‍ മറന്നില്ല.