നടിയെ ആക്രമിച്ച കേസ്: ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തു

single-img
31 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്തത്.

പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിന് പൊലീസ് നോട്ടീസ് നല്‍കിയത്. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടയാണ് ശ്രീകുമാറും പൊലീസ് ക്ലബില്‍ എത്തിയത്. ദിലീപിന്റെ മൊഴിയില്‍ മുംബൈ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിരുന്നു. ഈ മൊഴിയില്‍ വ്യക്തത തേടാനാണ് മുംബൈ നിവാസിയായ ശ്രീകുമാര്‍ മേനോനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ചിത്രം സംവിധനം ചെയ്യുന്നത് ശ്രീകുമാറാണ്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം സിനിമയും ശ്രീകുമാറാണ് ഒരുക്കുന്നത്.