സാധാരണക്കാര്‍ക്ക് തിരിച്ചടി: എസ്ബിഐ പലിശനിരക്ക് വെട്ടിക്കുറച്ചു

single-img
31 July 2017

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്ബിഐ സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ചു. സാധാരണക്കാരായ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. ഒരുകോടിരൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനിമുതല്‍ 3.5ശതമാനമായിരിക്കും പലിശ. അതേസമയം, ഒരുകോടിക്ക് മുകളില്‍ നീക്കിയിരിപ്പുള്ള അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നാലുശതമാനമായി തുടരും.

എന്നാല്‍, എസ്ബിഐയുടെ ചുവടുപിടിച്ച് മറ്റ് ബാങ്കുകളും സേവിങ്‌സ് അക്കൗണ്ട് പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, ബുധനാഴ്ച നടക്കാനിരിക്കുന്ന ആര്‍ബിഐയുടെ നയപ്രഖ്യാപനത്തില്‍ വായ്പാനിരക്ക് കുറയ്ക്കുമെന്ന സൂചനകൂടിയാണ് എസ്ബിഐ നടപടിയിലൂടെ വ്യക്തമാകുന്നത്.