‘പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ: മമ്മൂട്ടിക്ക് സൂപ്പര്‍ കമന്റുമായി നടി ശരണ്യമോഹന്‍

single-img
31 July 2017

മകന്‍ സിനിമയിലെത്തി സൂപ്പര്‍ താരമായിട്ടും ഇരുപതുകാരന്റെ ഗ്ലാമര്‍ കാത്തു സൂക്ഷിക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇക്കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെ തേടി ഒരു കിടിലം കമന്റുമെത്തി. കമന്റിട്ടതാരാണെന്നല്ലേ, തെന്നിന്ത്യയില്‍ സൂപ്പര്‍താരമായിരുന്ന നടി ശരണ്യമോഹന്‍.

‘എന്റെ പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ..’ എന്നായിരുന്നു ശരണ്യയുടെ കമന്റ്. ശരണ്യയുടെ കമന്റ് വൈറലായതോടെ ഇക്കാ ഫാന്‍സും രംഗത്തെത്തി. 3000ത്തിന് മുകളില്‍ ലൈക്കുകളാണ് ശരണ്യയുടെ കമന്റിന് ലഭിച്ചത്. ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കാനും ശരണ്യ സമയം കണ്ടെത്തി.

ഇതിനിടയില്‍, ദുല്‍ഖറിനെയാണോ മമ്മൂക്കയെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യവും ശരണ്യയോട് ഒരാള്‍ ചോദിച്ചു. ഉടന്‍ വന്നു ഉത്തരം. ‘രണ്ടു പേരെയും ഒരു പോലെ ഇഷ്ടമാണ്’.

ഒടുവില്‍ ‘എല്ലാ ഇക്ക ഫാന്‍സിനും ഹായ് ആന്‍ഡ് ഹലോ. ഇനി ഇവിടെ നിന്നാല്‍ എന്റെ മകന്‍ ഓടിക്കും, അപ്പോള്‍ എല്ലാര്‍ക്കും ശുഭ രാത്രി’, എന്ന് മറുപടി നല്‍കിയാണ് ശരണ്യ ഫേസ്ബുക്ക് വിട്ടത്.