ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് അഞ്ച് വരെ സമയം

single-img
31 July 2017


ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. അഞ്ച് ദിവസമാണ് കൂടുതലായി നല്‍കിയത്. ജൂലൈ 31 ന് ആയിരുന്നു ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയതി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുകയെന്നതായിരുന്നു അതിലൊന്ന്. നിലവില്‍ 50 ശതമാനത്തോളം നികുതിദായകര്‍ മാത്രമാണ് പാന്‍ ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുതിയതായി നടപ്പാക്കിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തിരക്കിലുമാണ്. ഇതേതുടര്‍ന്ന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ കാരണങ്ങളാല്‍ സമയ പരിധി നീട്ടി നല്‍കുമെന്ന് സൂചനയുമുണ്ടായിരുന്നു.