യുവനടിക്കെതിരെ ആക്ഷേപങ്ങളുമായി പി.സി. ജോർജ്: പീഡനം നടന്നെങ്കില്‍ അടുത്ത ദിവസം എങ്ങനെ അഭിനയിക്കാന്‍ പോയി’

single-img
31 July 2017

ആലപ്പുഴ: കൊച്ചിയിൽ അതിക്രമത്തിന് ഇരയായ യുവനടിക്കെതിരെ ആക്ഷേപ പരാമർശങ്ങളുമായി പി.സി. ജോർജ് എംഎൽഎ. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്ന് പി.സി. ജോർജ് ചോദിച്ചു. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ല. കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നടക്കുന്നതു പുരുഷ പീഡനമാണ്. കേസില്‍ തെളിവു നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും ജോർജ് വ്യക്തമാക്കി.

നേരത്തെ നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.