നയന്‍ താരയുടെ ഇപ്പോഴത്തെ പ്രതിഫലം എത്രയെന്നറിയാമോ?: കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

single-img
31 July 2017


തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാരെന്ന് ചോദിച്ചാല്‍, അതിനു ഒരേ ഒരു ഉത്തരം നയന്‍ താര. തമിഴ് തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നും നാലും കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. സിനിമയില്‍ മാത്രമല്ല, പരസ്യ ചിത്രങ്ങളിലും നയന്‍സിന്റെ പ്രതിഫലം മോശമല്ല.

എന്നാല്‍ ഇപ്പോള്‍ ഇതാ നയന്‍സ് അഭിനയിച്ച പരസ്യ ചിത്രത്തിന് വാങ്ങിയ പ്രതിഫലം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് പരസ്യലോകം. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍സ് വാങ്ങിയത് അഞ്ച് കോടി രൂപ. ടാറ്റ സ്‌കൈയുടെ പരസ്യചിത്രത്തിലാണ് നയന്‍സിന്റെ ഞെട്ടിപ്പിക്കുന്ന പ്രതിഫലം. രണ്ടു ദിവസത്തെ ഡേറ്റാണ് പരസ്യത്തിനായി കൊടുത്തിരിക്കുന്നത്. നിലവില്‍ ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ്.