നഗ്നയായി അഭിനയിക്കാന്‍ നായികയ്ക്ക് മടി: ഒടുവില്‍ ലൊക്കേഷനിലുണ്ടായിരുന്ന എല്ലാവരും നഗ്‌നരാകേണ്ടി വന്നു

single-img
31 July 2017

സ്ത്രീകള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കേണ്ടി വന്ന ഒരു പാട് സിനിമാരംഗങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ‘ഏക’ എന്ന പുതിയ സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായത്. ഇതേ പറ്റി നടി രഹന ഫാത്തിമ വിവരിക്കുന്നതിങ്ങനെ. നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍.

നഗ്‌നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ”ഉണ്ട് ‘ എന്ന് മറുപടി നല്‍കി. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങളായിരുന്നു അപ്പോഴുണ്ടായിരുന്നത്. അവരുടെ മുന്നിലാണ് ചിത്രീകരണം. ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. സംവിധായകന്‍, ക്യാമറാമാന്‍, സഹസംവിധായകര്‍, ലൈറ്റ് സ്റ്റാഫ്, പ്രൊഡക്ഷന്‍ സ്റ്റാഫ് എന്തിന്, ആ രംഗങ്ങളുടെ സമയത്തു സെറ്റില്‍ നില്‍ക്കണം എങ്കില്‍ നിര്‍മ്മാതാവ് പോലും നഗ്‌നനാവണം എന്നായിരുന്നു നിര്‍ദേശം .

നഗ്‌നത എന്നാല്‍ നിഷ്‌കളങ്കത എന്നുകൂടി അര്‍ഥമുണ്ട് എന്ന് സംവിധായകന്റെ വാദം. ഏറ്റവും പ്യുവര്‍ ആയ മനുഷ്യനേ നഗ്‌നനാവാന്‍ സാധിക്കൂ. നഗ്‌നശരീരത്തിന് ലൈംഗികത എന്നര്‍ത്ഥമില്ല. ലിംഗഭേദം ഇല്ല. എല്ലാവരും നഗ്‌നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു. വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നില്‍ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ.

ഈ അവസ്ഥയില്‍ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവര്‍ത്തകരുടെ മുഴുവന്‍ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നല്‍കി. ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നെന്ന് രഹന തുറന്ന് സമ്മതിക്കുന്നു.