ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇന്ന് ലാസ്റ്റ് ചാന്‍സ്: തീയതി നീട്ടില്ലെന്ന് കേന്ദ്രം

single-img
31 July 2017

ന്യൂഡല്‍ഹി: 2016-17 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. തീയതി നീട്ടില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. രണ്ട് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്.

ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റിനു തകരാറുണ്ടെന്നു പരാതി ലഭിച്ചിരുന്നു. എന്നാല്‍, കാര്യമായ പ്രശ്‌നം ഇല്ലെന്നാണ് അധികൃതരുടെ നിലപാട്.