സര്‍ക്കാര്‍ ക്യാമ്പസ് രാഷ്ട്രീയം നിയന്ത്രിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് ഹൈക്കോടതി

single-img
31 July 2017

കൊച്ചി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ മൂലം സ്‌കൂളിലെ അധ്യയനം തടസപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കണം. വിഷയത്തില്‍ പത്ത് ദിവസത്തിനുളളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.

അധ്യയനം മുടങ്ങുന്നതിനെതിരെ ഒരുകൂട്ടം കോളേജുകളും സിബിഎസ്ഇ സ്‌കൂളുകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ഈ വര്‍ഷം ഇതുവരെ 12 വിദ്യാഭ്യാസ ബന്ദുകള്‍ നടന്നു. ഏതാനും വിദ്യാര്‍ത്ഥികള്‍ സ്വന്തം ഭാവിയും മറ്റുളളവരുടെ ഭാവിയും നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇത് തടയണം എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.