ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട

single-img
31 July 2017

മുംബൈ: നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാനൊരുങ്ങുകയാണോ? എങ്കില്‍ ശ്രദ്ധിക്കൂ, ഇനിമുതല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഒരുപോലെ ഗുണകരമായ പദ്ധതി നടപ്പാക്കുന്നത് ഡപ്പോസിറ്റി സര്‍വീസ് പ്രൊവൈഡറായ എന്‍എസ്ഡിഎല്‍ ആണ്. ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് രൂപത്തിലാക്കുന്നതുപോലെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഇതേ രൂപത്തിലാക്കി സൂക്ഷിക്കുന്നതിനാണ് പദ്ധതി. സര്‍ട്ടിഫിക്കറ്റുകള്‍ സുരക്ഷിതമായിരിക്കുന്നതിന് ഇത് ഉപകരിക്കും.

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുമെന്ന പേടി വേണ്ട. ഉന്നത വിദ്യാഭ്യാസത്തിന് ചേരുമ്പോഴോ ജോലിക്ക് ഇന്റര്‍വ്യുവിന് പോകുമ്പോഴോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുമില്ല. സിബിഎസ്ഇയാണ് എന്‍എസ്എഡിഎലുമായി ആദ്യം സഹകരിക്കുക. 27 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം ഇതിനായി എന്‍എസ്ഡിഎല്‍ ഡാറ്റബേസ് മാനേജ്‌മെന്റിന് കൈമാറും. മിക്കവാറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷത്തോടെ എന്‍എസ്ഡിഎലുമായി ധാരണയിലെത്തുമെന്നാണ് കരുതുന്നത്.