‘രോഷപ്രകടനത്തിന്’ മറുപടിയില്ലാതെ മുഖ്യമന്ത്രി; ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടോയെന്ന് ചെന്നിത്തല

single-img
31 July 2017


തിരുവനന്തപുരം: സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി.ആവർത്തിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

അതേസമയം മാദ്ധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ശാസിച്ചതില്‍ അപമാനഭാരം കൊണ്ട് കൊണ്ട് തല കുനിയുന്നുവെന്നും അണികളെ കൊല്ലാന്‍ വിട്ടിട്ട് സമാധാന ചര്‍ച്ച നടത്തുന്നത് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബിജെപി, ആർഎസ്എസ്, സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽനിന്നു മാദ്ധ്യമങ്ങളെ പുറത്താക്കിയിരുന്നു. ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ (മാദ്ധ്യമ പ്രവര്‍ത്തകരെ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചു.