ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ബിജെപി- ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ

single-img
31 July 2017

തിരുവനന്തപുരം:ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് എഫ്ഐആർ.ബിജെപി- ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്ന് എഫ്ഐആറിൽ പറയുന്നു.പനച്ചക്കുന്ന് കോളനിയിൽ നടന്ന ഏറ്റുമുട്ടലാണു കൊലപാതകത്തിനു കാരണം.കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

അതിനിടെ ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്കളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചർച്ച ആരംഭിച്ചു.യോഗനടപടികൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പുറത്താക്കി. മാധ്യമപ്രവർത്തകരോട് ഇറങ്ങിപ്പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുകയായിരുന്നു.

ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നത്.