സ്‌പെയിനിൽ സംഗീത പരിപാടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം

single-img
30 July 2017

ബാ​ഴ്സ​ലോ​ണ​: സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ പ്ര​ധാ​ന വേ​ദി​യി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. ടു​മോ​റോ​ലാ​ൻ​ഡ് യു​ണൈ​റ്റ് സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യാ​ണു സം​ഭ​വം. തീ​പി​ടു​ത്ത​മു​ണ്ടാ​യ ഉ​ട​ന്‍ ആ​ളു​ക​ളെ മാറ്റിയതിനാ​ല്‍ വ​ന്‍​അ​പ​ക​ടം ഒ​ഴി​വാ​യി.

പ്ര​ധാ​ന വേ​ദി​യു​ടെ സ​മീ​പ​ത്ത് നി​ന്ന് ഏ​ക​ദേ​ശം 22,000 ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണു ഇതുവരെ അ​റി​വാ​യി​ട്ടി​ല്ല.

അതേസമയം സാങ്കേതിക തകരാറാണ് തീപിടുത്തത്തിന് കാരണമെന്നു ഫേസ്ബുക് പേജിലൂടെ ടു​മോ​റോ​ലാ​ൻ​ഡ് അറിയിച്ചു.