‘അര്‍ദ്ധരാത്രി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ല’; കണ്ണൂരിലെ അക്രമരാഷ്ട്രീയമാണ് തലസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല

single-img
30 July 2017

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി നിലപാട് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ അക്രമരാഷ്ട്രീയം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ ശ്രമം നടക്കുകയാണ്.

അക്രമം തടയുന്നതില്‍ പൊലീസ് പൂര്‍ണ്ണ പരാജയമാണ്, തലസ്ഥാനത്ത് കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ ആക്രമണങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. ആക്രമണങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് സര്‍വകക്ഷി യോഗം വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇന്റലിജന്‍സിന് വീഴ്ച പറ്റിയിരിക്കുകയാണ്. രാജ്ഭവന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ നാളെ ധര്‍ണ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.