ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

single-img
30 July 2017

തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലുള്ളവരില്‍ ഒരാള്‍ മാത്രമാണ് പിടിയിലാകാനുള്ളത്. അയാളെ ഉടന്‍ പിടികൂടുമെന്നും ബെഹ്‌റ പറഞ്ഞു.

അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയവ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.