ആഭ്യന്തര വകുപ്പ് പരാജയമല്ലെന്ന് കാനം രാജേന്ദ്രന്‍

single-img
30 July 2017

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ പിന്തുണച്ച് കാനം രാജേന്ദ്രന്‍ രംഗത്ത്. ആഭ്യന്തര വകുപ്പ് പരാജയമല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അക്രമണം തടയാന്‍ വീണ്ടും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസത്തെ അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ വീടിനു പുറത്തു നില്‍ക്കുന്ന എല്ലാവരും ഇന്ന് ഉപവാസത്തിലാണെന്നലഇറ അദ്ദേഹം പറഞ്ഞത്.

തലസ്ഥാനത്ത് കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ ആക്രമണങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് രമേശ് ചെന്നതിത്തല പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി സംഘര്‍ഷത്തിന് മറുപടി പറയണം. ആക്രമണങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് സര്‍വകക്ഷി യോഗം വിളിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.ഇതിനതെതിരെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.