ബൊഫോഴ്സ് കേസ് സുപ്രീംകോടതിയിലേക്ക്

single-img
30 July 2017

ന്യൂഡല്‍ഹി: ഒരുകാലത്ത് കോണ്‍ഗ്രസിനെ പിടിച്ചുലക്കിയ ബോഫോഴ്‌സ് അഴിമതിക്കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. 1986 ല്‍ നടന്ന ബൊഫോഴ്‌സ് പീരങ്കി ഇടപാടില്‍ 64 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയതിന് ശേഷം ബൊഫോഴ്‌സ് കേസ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2005 ല്‍ ഡല്‍ഹി ഹൈക്കോടതി ഹിന്ദുജ ഗ്രുപ്പിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ബിജെപി നേതാവായ അഡ്വക്കേറ്റ് അജയ് കുമാര്‍ അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്ന് 2005 ഒക്ടോബര്‍ 18 ന് അജയ്കുമാര്‍ അഗര്‍വാളിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാത്തതിന് വിഷയം അന്വേഷിക്കുന്ന പാര്‍ലമെന്റ് സമിതി സിബിഐയെ നേരത്തെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കാതിരുന്നതെന്നാണ് സിബിഐയുടെ മറുപടി.