ഖത്തറിനെതിരെ ഉപരോധം കര്‍ശനമാക്കാന്‍ സൗദി സഖ്യത്തിന്റെ നീക്കം

single-img
30 July 2017

ദുബായ്: ഖത്തറിനെതിരെ നിലപാട് കര്‍ശനമാക്കാന്‍ സൗദി സഖ്യത്തിന്റെ നീക്കം. ഇന്ന് മനാമയില്‍ നടന്ന സൗദി, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനമായതാണ് സൂചന. ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമായിരിക്കും ഇനി ഏര്‍പ്പെടുത്താന്‍ പോകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരവാദത്തിനെതിര സൗദി, ഈജിപ്ത്, യുഎഇ എന്നിവരോടൊപ്പം ബഹ്‌റൈന്‍ ഉറച്ച് നിന്ന് പോരാടുമെന്ന് ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പറഞ്ഞു.

ഇറാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ജൂണ്‍ അഞ്ചിനാണ് അഞ്ച് അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. പ്രശ്‌ന പരിഹാരത്തിനായി കുവൈത്ത്, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങള്‍ നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.