ചൈനയില്‍ സൈനിക ദിനത്തോടനുബന്ധിച്ചുള്ള ആദ്യ പരേഡ് ഇന്ന് നടന്നു; ഉറ്റു നോക്കി ലോകരാഷ്ട്രങ്ങള്‍

single-img
30 July 2017

ബെയ്ജിംഗ്: സൈനിക ദിനാഘോഷങ്ങളോടുബന്ധിച്ച് ചൈനയുടെ ചരിത്രത്തിലെ ആദ്യത്തെ സൈനിക പരേഡ് ഇന്ന് നടക്കും. ഉത്തരചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയില്‍ വെച്ച് നടക്കുന്ന സൈനിക പരേഡ് പ്രസിഡന്റ് ഷീചിന്‍പിംഗ് നേരിട്ട് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൈനിക ദിനാഘോഷങ്ങളുടെ ഭാഗമായി ചൈന ഇതുവരെ സൈനിക പരേഡ് നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ചൈനയുടെ സൈനികശക്തി വിളിച്ചോതുന്ന പരേഡ് ലോകരാഷ്ട്രങ്ങള്‍ ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ചൈനീസ് സൈന്യത്തിന്റെ 90ാമത് വാര്‍ഷികഘോഷങ്ങള്‍ ഔദ്യോഗികമായി നടക്കുന്നത്.