സാകിര്‍ നായികിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു;സ്വത്തുക്കള്‍ കണ്ടുകെട്ടും

single-img
29 July 2017

 


ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നായികിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 83 പ്രകാരമാണ് സ്വത്ത് കണ്ടുക്കെട്ടാനുള്ള നീക്കം നടക്കുന്നത്.

മുംബൈയിലെ പ്രത്യേക കോടതിയാണ് ഏതാനും ദിവസം മുമ്പ് നായികിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയതെന്ന് എന്‍.െഎ.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് രാജ്യംവിട്ട സാകിര്‍ നായികിനെതിരെ ഭീകരവാദ, കള്ളപ്പണ കുറ്റങ്ങളാണ് എന്‍.െഎ.എ ചുമത്തിയിരിക്കുന്നത്.

സാകിര്‍ നായികിന്റെ പ്രഭാഷണം പ്രചോദനമായിട്ടുണ്ടെന്ന് ബംഗ്ലാദേശില്‍ പിടിയിലായ ഭീകരര്‍ പറഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നായികിന് രാജ്യം വിടേണ്ടിവന്നത്. അതേസമയം തനിക്കെതിരെയുള്ള ആരോപണം മോദി സര്‍ക്കാറിന്റെ തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് നായികിന്റെ പ്രതികരണം.