ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദിച്ചത് “അമ്മ’യുടെ വിവരങ്ങളെന്ന് ഇടവേള ബാബു

single-img
29 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ എന്ന് ഇടവേള ബാബു പറഞ്ഞു.ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസന്വേഷണത്തിന് സഹായകരമായ കാര്യങ്ങള്‍ ചോദിച്ചെന്ന് ചോദ്യം ചെയ്യലിനു ശേഷം ഇടവേള ബാബു പറഞ്ഞു.
ഇന്ന് ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് പോലീസ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഒന്നരമണിക്കൂർ നീണ്ടു നിന്നു.

നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കാർ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴിയെക്കുറിച്ചും ഇടവേള ബാബുവിനോട് പോലീസ് ചോദിച്ചറിഞ്ഞതായാണു സൂചന.