കുട്ടിക്കടത്ത്: ബിജെപി എംപി രൂപ ഗാംഗുലിയുടെ വീട്ടില്‍ സിഐഡി പരിശോധന

single-img
29 July 2017

കൊല്‍ക്കത്ത: കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ബിജെപി എംപി രൂപ ഗാംഗുലിയുടെ വീട്ടില്‍ സിഐഡി സംഘം പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് രൂപ ഗാംഗുലിയെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് സംഘം എംപിയുടെ വീട്ടില്‍ എത്തിയത്.

രൂപ ഗാംഗുലി, ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാരാഗി എന്നിവരാണ് കുട്ടിക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ബിമലാ ചൈല്‍ഡ് ഹോമിന്റെ പ്രതിനിധി അറസ്റ്റിലായതോടെയാണ് കുട്ടിക്കടത്ത് സംബന്ധിച്ച കേസ് പുറത്ത് വരുന്നത്.

രൂപ ഗാംഗുലി ഉള്‍പ്പെടയുള്ള നേതാക്കള്‍ സംഘടനക്ക് വഴിവിട്ട സഹായം നല്‍കിയെന്ന് വ്യക്തമായതോടെയാണ് ഈ് കേസില്‍ നിര്‍ണായ വഴിത്തിരിവുണ്ടാകുന്നത്.