ഡി സിനിമാസ് കൈയേറ്റം: അന്വേഷണം വിജിലൻസിന്

single-img
29 July 2017


തൃശൂര്‍: നടി ക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ആഗസ്റ്റ് 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍ എം.എസ് ജയ നിയമവിരുദ്ധ ഇടപാടിന് കൂട്ടുനില്‍ക്കുകയും ദിലീപിന്റെ ഭൂമി കൈയേറ്റത്തിന് രേഖകള്‍ തിരുത്തുകയും അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡി-സിനിമാസ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പണം ഉപയോഗിച്ചതായി സംശയമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. കൂടാതെ ഭൂമി കൈയേറിയിട്ടില്ലെന്ന ലാന്‍ഡ് റവന്യൂ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.