ദിലീപിന് പിന്നാലെ കാവ്യയും അറസ്റ്റിലാകുമോ?ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് കാവ്യയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പള്‍സറിന്റെ മൊഴിയെക്കുറിച്ച് ചോദിച്ചറിയാൻ?

single-img
29 July 2017

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ്  ചോദ്യം ചെയ്തത്. ദീര്‍ഘകാലമായി അമ്മയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.അമ്മ ഷോയെക്കുറിച്ചുള്ള വിവരങ്ങളും ഇടവേള ബാബുവിനോട് പോലീസ് ചോദിച്ചറിഞ്ഞു.

നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കാർ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴിയെക്കുറിച്ചും ഇടവേള ബാബുവിനോട് പോലീസ് ചോദിച്ചറിഞ്ഞതായാണു സൂചന.അതേസമയം, പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പൊലീസ് ചോദ്യംചെയ്യലിൽ കാവ്യാ മാധവൻ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനായാണു ഇടവേള ബാബുവിനെ പോലീസ് വിളിച്ച് വരുത്തിയത്.കാവ്യയുടെ അമ്മയേയും കാവ്യയേയും റിമിയേയും ഉടൻ പോലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ നടപ്പിലാക്കിയ പ്രതികൾ, സംഭവത്തിനു ശേഷം കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ആദ്യം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകം ചോദ്യാവലി തയാറാക്കിയാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ഗായിക റിമി ടോമിയെ ചോദ്യംചെയ്തിരുന്നു. സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും കാവ്യയും ദിലീപുമായുള്ള ബന്ധവും റിമിയോട് ആരാഞ്ഞിരുന്നു.